Connect with us

Kerala

ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി

വോട്ട് രേഖപ്പെടുത്തും മുന്‍പ് ഭരണഘടനയുടെ ആത്മാവായ 'നമ്മള്‍ ഇന്ത്യന്‍ ജനത' എന്ന ആമുഖം മനസില്‍ മുഴങ്ങണമെന്ന് ഖര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി|ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി. ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ അടുത്ത സര്‍ക്കാരെന്ന്
തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടാണ്. ഭരണഘടനാ സംരക്ഷകനായ സൈനികനാവുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.വോട്ട് രേഖപ്പെടുത്തും മുമ്പ് ഭരണഘടനയുടെ ആത്മാവായ നമ്മള്‍ ഇന്ത്യന്‍ ജനത എന്ന ആമുഖം
മനസില്‍ മുഴങ്ങട്ടെ എന്നും ഖര്‍ഗെ ഉണര്‍ത്തി.

രാവിലെ ഏഴ് മണിയോടെ സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. സ്ഥാനാര്‍ഥികളും മറ്റ് പ്രമുഖ നേതാക്കളും നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ അതാത് ബൂത്തുകളിലെത്തി.

 

Latest