Connect with us

Ongoing News

ഏഷ്യാ കപ്പില്‍ മലയാളി താരം സഞ്ജു സാംസണും

ജിതേഷ് ശര്‍മ പുറത്ത്

Published

|

Last Updated

ന്യൂഡൽഹി | ഏഷ്യാ കപ്പില്‍ യു എ ഇക്കെതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ‌ മലയാളി താരം സഞ്ജു സാംസണും. 2025 ഏഷ്യാ കപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ടോസ് വിജയിച്ചു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 15 ടോസുകള്‍ നഷ്ടമായ ശേഷമാണ് ഇന്ത്യ ടോസ് ജയിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ജിതേഷ് ശര്‍മ പുറത്തായി. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപണറാകുമ്പോൾ മധ്യനിരയില്‍ അഞ്ചാം നമ്പറിലാണ് സഞ്ജുവിന് ഇടം നല്‍കിയത്. സ്പെഷ്യലിസ്റ്റ് പേസറായി ജസ്പ്രീത് ബുമ്ര മാത്രമാണ് പ്ലേയിംഗ് ഇലവനിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയാകും ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിടുക. ഇതോടെ പേസര്‍മാരായ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും പുറത്തായി.

മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ യു എഇ ക്കെെതിരെ ഇറങ്ങുന്നത്. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഫിനിഷറായി ശിവം ദുബെയും ടീമിലെത്തി. ഇതോടെ റിങ്കു സിംഗ് പുറത്തായി.

യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്ലേയിംഗ് ഇലവൻ: മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, മുഹമ്മദ് സോഹൈബ്, രാഹുൽ ചോപ്ര(വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാൻ, ഹർഷിത് കൗശിക്, ഹൈദർ അലി, ധ്രുവ് പരാശർ, മുഹമ്മദ് രോഹിദ് ഖാൻ, ജുനൈദ് സിദ്ദിഖ്, സിമ്രൻജീത് സിംഗ്.

---- facebook comment plugin here -----

Latest