From the print
ബി ജെ പിയുടെ ഓപറേഷൻ മുംതാസ്
തൃശൂരിൽ ബി ജെ പി നിർത്തിയ ഏക മുസ്‌ലിം സ്ഥാനാർഥിയായിരുന്നു മുംതാസ്
തൃശൂർ | തൃശൂർ കോർപറേഷനിലെ കണ്ണൻകുളങ്ങര വാർഡിൽ ബി ജെ പി സ്ഥാനാർഥി മുംതാസ് നേടിയ വിജയമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.
ഹിന്ദു വോട്ടുകൾ കൂടുതലുള്ള 35ാം ഡിവിഷനിൽ നിന്നാണ് മുസ്‌ലിം വനിതയായ മുംതാസ് തിരഞ്ഞെടുക്കപ്പെട്ടത്. 80 വോട്ടിനാണ് ജയം. തൃശൂരിൽ ബി ജെ പി നിർത്തിയ ഏക മുസ്‌ലിം സ്ഥാനാർഥിയായിരുന്നു മുംതാസ്. കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്.
---- facebook comment plugin here -----


