Connect with us

Kerala

പ്രതീക്ഷിച്ച ഫലം കിട്ടിയില്ല; എല്‍ ഡി എഫിനേറ്റ തിരിച്ചടിക്കുള്ള കാരണങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകും. വര്‍ഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളില്‍ ജനങ്ങള്‍ പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചടിക്കുള്ള കാരണങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ മികച്ച വിജയമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. തലസ്ഥാന നഗരത്തില്‍ എന്‍ ഡി എക്കുണ്ടായ വിജയവും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയതയുടെ സ്വാധീനവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നതാണ്. വര്‍ഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങള്‍ പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

എല്ലാത്തരം വര്‍ഗീയതക്കുമെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം. അത്തരം എല്ലാ കാര്യങ്ങളും മുന്നണി വിശദമായി പരിശോധിക്കും. ഇടത് സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികള്‍ക്കുള്ള ജനപിന്തുണ വര്‍ധിപ്പിക്കാനും എല്‍ ഡി എഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാക്കാനുമുള്ള ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും വരും നാളുകളില്‍ കടക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest