Connect with us

Kerala

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞു കയറി; കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടം വരുത്തിയത്.

Published

|

Last Updated

പത്തനംതിട്ട |  ശബരിമലയില്‍ ഭക്തര്‍ക്കു ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്വാമി അയ്യപ്പന്‍ റോഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരുക്കേറ്റു.ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരുക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. നാല് ആന്ധ്ര സ്വദേശികള്‍ക്കും രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കുമാണ് പരിക്കേറ്റ മറ്റുള്ളവര്‍. മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടം വരുത്തിയത്.

---- facebook comment plugin here -----

Latest