Connect with us

Ongoing News

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം അല്‍ക്കരാസിന്

നിലവിലെ ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ യാനിക് സിന്നറെ പരാജയപ്പെടുത്തിയാണ് അല്‍ക്കരാസിന്റെ കിരീട നേട്ടം.

Published

|

Last Updated

ന്യൂയോര്‍ക്ക്|യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍ക്കരാസിന്. നിലവിലെ ചാമ്പ്യനും നമ്പര്‍ വണ്‍ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അല്‍ക്കരാസ് പരാജയപ്പെടുത്തിയത്. നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍ക്കരാസ് രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 2-6, 6-3, 1-6, 4-6. അല്‍ക്കരാസിന്റെ ആറാമത്തെ ഗ്രാന്‍ഡ്സ്ലാം ആണിത്.

ആദ്യ മത്സരം മുതല്‍ അല്‍ക്കരാസ് മത്സരത്തില്‍ മേധാവിത്വം പുലര്‍ത്തി. രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടമായിരുന്നു ഇരുതാരങ്ങളും കാഴ്ചവച്ചത്. 2022 ല്‍ ആണ് കാര്‍ലോസ് അല്‍ക്കരാസ് യുഎസ് ഓപ്പണിലെ ആദ്യ കിരീടം സ്വന്തമാക്കുന്നത്. നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പിച്ചായിരുന്നു കിരീട നേട്ടം. മൂന്നാം തവണയാണ് ഈ വര്‍ഷം ഗ്രാന്‍ഡസ്ലാം ഫൈനലില്‍ അല്‍ക്കരാസും സിന്നറും നേര്‍ക്കുനേര്‍ വരുന്നത്. യുഎസ് ഓപ്പണിലെ ജയത്തോടെ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും അല്‍ക്കരാസിന് തിരിച്ചുകിട്ടും. ഇത്തവണ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യുഎസ് ഓപ്പണ്‍ ഫൈനല്‍ മത്സരം കാണാന്‍ എത്തിയിരുന്നു.