International
പ്രധാന മന്ത്രി നരേന്ദ്രമോദി മണിപ്പുരില്‍
രണ്ടുവര്‍ഷങ്ങള്‍ മുന്‍പ് കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

ന്യൂഡല്‍ഹി | വംശീയകലാപം ആളിപ്പടര്‍ന്ന മണിപ്പൂരില്‍ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു സന്ദര്‍ശനം നടത്തും. രണ്ടുവര്‍ഷങ്ങള്‍ മുന്‍പ് കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രി എത്തുന്നത്. ഹെലികോപ്ടര്‍ മാര്‍ഗം ചുരാചന്ദ്പുരിലും ഇംഫാലിലും എത്തുന്ന പ്രധാനമന്ത്രി ഏതാനും ചടങ്ങുകളില്‍ പങ്കെടുത്ത് അസമിലേക്ക് തിരിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ 864 ദിവസങ്ങള്‍ക്കുശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്.
മിസോറം തലസ്ഥാനമായ ഐസ്വാളില്‍നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന പൊതു പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.