Connect with us

Uae

ഷാർജ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അവാർഡ് ജേതാക്കളെ ആദരിച്ചു

"ഗവൺമെന്റിലും തന്ത്രപരമായ ആശയവിനിമയത്തിലും വിശിഷ്ട വ്യക്തിത്വം' എന്ന അവാർഡ് ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിക്ക് നൽകി.

Published

|

Last Updated

ഷാർജ| പന്ത്രണ്ടാമത് ഷാർജ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അവാർഡ് ജേതാക്കളെ ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്‌മദ് അൽ ഖാസിമി ആദരിച്ചു. ഷാർജ അമേരിക്കൻ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സെപ്തംബർ 10 മുതൽ 11 വരെ നടന്ന പതിനാലാമത് ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിന്റെ (ഐ ജി സി എഫ്) സമാപന ചടങ്ങിലായിരുന്നു പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.
“ഗവൺമെന്റിലും തന്ത്രപരമായ ആശയവിനിമയത്തിലും വിശിഷ്ട വ്യക്തിത്വം’ എന്ന അവാർഡ് ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിക്ക് നൽകി.
ഈ വർഷം 2,600-ൽ അധികം അപേക്ഷകളാണ് ലഭിച്ചത്. അതിൽ നിന്ന് 170 അപേക്ഷകളാണ് ജൂറി അവാർഡിനായി പരിഗണിച്ചത്. അഞ്ച് പ്രധാന മേഖലകളിലായി 23 വിഭാഗങ്ങളിൽ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ നൽകി. ഈ വർഷം ലഭിച്ച അപേക്ഷകളിൽ മികച്ച നിലവാരമുള്ളവയായിരുന്നെന്നും അതുകൊണ്ട് തന്നെ വിജയികളെ തിരഞ്ഞെടുക്കുന്നതിൽ വിധികർത്താക്കൾക്ക് വെല്ലുവിളി നേരിട്ടതായും സംഘാടകർ പറഞ്ഞു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ് & പോർട്ട് സെക്യൂരിറ്റിക്ക് മികച്ച ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിനുള്ള അവാർഡ് ലഭിച്ചു. സൗദി അറേബ്യയിലെ മാധ്യമ മന്ത്രാലയത്തിന് മികച്ച ആശയവിനിമയത്തിനുള്ള അവാർഡ് ലഭിച്ചു. യുവാക്കളെ ലക്ഷ്യമിട്ടുള്ള മികച്ച ആശയവിനിമയത്തിന് സൗദി അറേബ്യയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, നൈജീരിയയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ അഗ്രികൾച്ചർ (ഐ ഐ ടി എ) എന്നിവർ പുരസ്‌കാരങ്ങൾ നേടി.
ശൈഖ ബുദൂർ വിശിഷ്ട വ്യക്തിത്വം
ഷാർജ | ഷാർജ അമേരിക്കൻ യൂണിവേഴ്‌സിറ്റി  പ്രസിഡന്റ് ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയെ “ഗവൺമെന്റ‌്, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ എന്നിവയിലെ വിശിഷ്ട വ്യക്തിത്വ’മായി നാമകരണം ചെയ്തു. ഷാർജ ഗവൺമെന്റ് റിലേഷൻസ് വകുപ്പുമായി സഹകരിച്ച് ഏർപ്പെടുത്തിയ ഈ അവാർഡ്, ആശയവിനിമയത്തെ ഫലപ്രദമായ മാറ്റത്തിനും സമൂഹ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ഉപകരണമാക്കുന്നതിൽ അവർ വഹിച്ച പങ്കിനെ അംഗീകരിച്ചു. വാക്കുകൾ പാലങ്ങൾ പണിയുകയും ശാശ്വത സ്വാധീനത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങൾ നൽകുകയും ചെയ്ത ഒരു പ്രചോദനാത്മക വ്യക്തിയായി ശൈഖ ബുദൂറിനെ വിശേഷിപ്പിച്ചു.

Latest