Kerala
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മാനുകള്‍ ചത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് നടപടിയെടുത്തത്.
തൃശൂര്‍ | പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുള്ളിമാനുകള്‍ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ജീവനക്കാരനെതിരെ നടപടി. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി കെ മുഹമ്മദ് ഷമീമിനെയാണ് നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തത്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് നടപടിയെടുത്തത്.
പോസ്റ്റുമോര്‍ട്ടവും ജഡം മറവ് ചെയ്യുന്നതും ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
വീഡിയോ ചിത്രീകരിക്കരുതെന്ന് കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ച സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.






