Connect with us

Saudi Arabia

സഊദി അറേബ്യയിലെ ആദ്യ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്ക് ഡിസംബറില്‍ തുറക്കും

വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്കാണിത്

Published

|

Last Updated

റിയാദ്  | സഊദി തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ തുവൈഖ് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന ഖിദ്ദിയ സിറ്റിയിലെ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്ക് ഡിസംബറില്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നതോടെ വിനോദം, കായികം, സംസ്‌കാരം എന്നിവയ്ക്കുള്ള ഒരു പ്രധാന പ്രാദേശിക കേന്ദ്രമായി ഖിദ്ദിയ സിറ്റി മാറുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ സിക്‌സ് ഫ്‌ലാഗ്‌സ് ആയ പാര്‍ക്ക്, ഖിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പ്രധാന പദ്ധതിയാണിത്. സിക്‌സ് ഫ്‌ലാഗ്‌സ് ക്വിഡിയ സിറ്റി ആദ്യമായി പൊതുജനങ്ങള്‍ക്കായി വാതില്‍ തുറക്കുക മാത്രമല്ല, ക്വിഡിയ സിറ്റിയില്‍ സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളൊരുക്കി ആഗോള വിനോദത്തിനുള്ള ഒരു പുതിയ ലോകം തുറക്കുകയാണെന്ന് സിക്‌സ് ഫ്‌ലാഗ്‌സ് ക്വിഡിയ സിറ്റിയുടെ പ്രസിഡന്റ് ബ്രയാന്‍ മച്ചാമര്‍ പറഞ്ഞു

സിക്‌സ് ഫ്‌ലാഗ്‌സ് ക്വിഡിയ സിറ്റിയിലെ 28 റൈഡുകളില്‍ ,റെക്കോര്‍ഡ് ഭേദിച്ചവയായി പ്രമോട്ടുചെയ്യപ്പെട്ടവയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും വേഗതയേറിയതും നീളമുള്ളതുമായി കണക്കാക്കപ്പെടുന്ന ഫാല്‍ക്കണ്‍സ് ഫ്‌ലൈറ്റ് റോളര്‍ കോസ്റ്റര്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടില്‍റ്റ് കോസ്റ്റര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അയണ്‍ റാറ്റ്‌ലര്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇന്‍വെര്‍ട്ടഡ് കോസ്റ്റര്‍ എന്നിവയും സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്