Connect with us

Kerala

പി പി മുജീബുറഹ്മാന്‍ എം ജി പട്ടേല്‍ ദേശീയ അധ്യാപക പുരസ്‌കാരം ഏറ്റു വാങ്ങി

അധ്യാപന രംഗത്തെ മികവുകള്‍ കൂടാതെ സാമൂഹിക,സാംസ്‌കാരിക, സേവന മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് പുരസ്‌കാരം

Published

|

Last Updated

മലപ്പുറം  |  രാജ്യത്തെ ഏറ്റവും മികച്ച ഉര്‍ദു അധ്യാപകര്‍ക്ക് നല്‍കി വരുന്ന എം.ജി.പട്ടേല്‍ ദേശീയ അവാര്‍ഡ്’ 2025 (യു.പി.വിഭാഗം) മാറാക്കര എ.യു.പി.സ്‌കൂളിലെ ഉര്‍ദു അധ്യാപകനായ പി.പി.മുജീബ് റഹ്മാന്‍ കോഡൂര്‍ ഏറ്റു വാങ്ങി. മഹാരാഷ്ട്രയിലെ ജെയ്സിംഗ്പൂരില്‍ നടന്ന ചടങ്ങിലാണ് ഏറ്റുവാങ്ങിയത്. അധ്യാപന രംഗത്തെ മികവുകള്‍ കൂടാതെ സാമൂഹിക,സാംസ്‌കാരിക, സേവന മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് പുരസ്‌കാരം .

1995 ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മുഹമ്മദ് ശഫീഅ ഗൗസ് സാഹിബ് പട്ടേലിനോടുള്ള ആദര സൂചകമായിട്ടാണ് ശാന്‍ദാര്‍ സ്പോര്‍ട്സ് ആന്റ് എജ്യുക്കേഷന്‍ അസോസിയേഷന്‍ അവാര്‍ഡ് നല്‍കി വരുന്നത്.

നിലവില്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് അസിസ്റ്റന്റ് ട്രെയിനിംഗ് ഓര്‍ഗനൈസര്‍, ഫാക്കല്‍റ്റി അംഗം, എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍,സ്റ്റേറ്റ് ഉര്‍ദു ഭാഷ റിസോഴ്സ് ഗ്രൂപ്പ് അംഗം,കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍, കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി,ഗാന്ധി ദര്‍ശന്‍ ജില്ല ജോയിന്റ് കണ്‍വീനര്‍, മഞ്ചേരി ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്,സാന്ത്വന സദനം എന്നിവയുടെ ഡയറക്ടറേറ്റ് അംഗം, ജെ.സി.ഐ സോണ്‍ ട്രെയിനര്‍,ട്രോമാകെയര്‍ വളണ്ടിയര്‍,ദേശീയ ഹരിത സേന,ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ കോഡിനേറ്റര്‍,ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോറം ട്രാന്‍സിലേറ്റര്‍, ഐ.പി.എഫ് റീജ്യണ്‍ ഡയറക്ടറേറ്റ് അംഗം,കോട്ടപ്പടി ടൗണ്‍ ജുമാ മസ്ജിദ് സെക്രട്ടറി, സോണ്‍ സിറാജ് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍,കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ എക്സിക്യൂട്ടീവ് മെമ്പര്‍,വടക്കേമണ്ണ മഹല്ല് ജമാഅത്ത് എക്സിക്യൂട്ടീവ് മെമ്പര്‍,കോഡൂര്‍ ഇള്ഹാര്‍ അക്കാദമി ഡവലപ്മെന്റ് സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.എസ്.എസ്.എഫ് സംസ്ഥാന കാമ്പസ് കണ്‍വീനര്‍,ജില്ല ട്രഷറര്‍, എസ്.വൈ.എസ് ജില്ല സെക്രട്ടറി,കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി,ലഹരി നിര്‍മ്മാര്‍ജന സമിതി,ഐ.സി.എഫ് ദോഹ സെന്‍ട്രല്‍ കമ്മിറ്റി,ഇരിങ്ങല്ലൂര്‍ മജ്മഅ്,ചാപ്പനങ്ങാടി മസ്വാലിഹ്,ജെ.സി.ഐ കോട്ടക്കല്‍ ചാപ്റ്റര്‍ എന്നിവയുടെ സെക്രട്ടറിയായും, മഅ്ദിന്‍ അക്കാദമി,വേങ്ങര അല്‍ ഇഹ്സാന്‍ എന്നിവിടങ്ങളില്‍ ഉര്‍ദു അധ്യാപകനായും പാട്ടുപാറ കുളമ്പ എ.എം.എല്‍.പി.സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉര്‍ദു ഭാഷയുടെ പ്രചാരണത്തിനും വളര്‍ച്ചക്കും വേണ്ടി ഒട്ടേറെ സേവനങ്ങള്‍ ചെയ്യുന്ന അദ്ധേഹം വിവിധ സ്ഥലങ്ങളില്‍ സൗജന്യമായി ഉര്‍ദു ക്ലാസ് എടുത്ത് വരുന്നുണ്ട്. കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ സര്‍ഗ്ഗ പ്രതിഭ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. ഗാന്ധി പീസ് ഫൗണ്ടേഷന്റെ പ്രസംഗ മത്സരത്തിലെ ജേതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഭാരത പര്യടനത്തിലും അംഗമായിട്ടുണ്ട്.

കോഡൂര്‍ ഒറ്റത്തറയില്‍ താമസിക്കുന്ന മുജീബ് റഹ്മാന്‍ വടക്കേമണ്ണയിലെ പരേതനായ പത്തായപ്പുരക്കല്‍ അബൂബക്കര്‍ ഹാജിയുടെയും ആയിഷയുടെയും മകനാണ്.കോട്ടുമല പാക്കട ഉനൈസയാണ് ഭാര്യ.ഹിബ റഹ്മ,ഹസീബ് റഹ്മാന്‍,ഹയ റഹ്മ, ഹഷീം റഹ്മാന്‍,ഹാമിസ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്