Connect with us

Kerala

ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്; 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയം ഉറപ്പ്: വി ഡി സതീശന്‍

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാറിനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാറിനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനായി ഒരു നിശബ്ദ തരംഗമുണ്ട്.

കേന്ദ്ര കേരള സര്‍ക്കാറുകള്‍ക്കെതിരായി ജനം വോട്ട് ചെയ്യും. 20മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും വോട്ട് ചെയ്തതിന് ശേഷം വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു .

Latest