Connect with us

Saudi Arabia

ആരോഗ്യവും സുരക്ഷയും ഉറപ്പാക്കല്‍; സഊദിയില്‍ വിദ്യാര്‍ഥികളുടെ ഫിറ്റ്നസ് പരിശോധനകള്‍ പൂര്‍ത്തിയായി

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 3,32,931 പേരാണ് പരിശോധനയില്‍ ഉള്‍പ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി

Published

|

Last Updated

റിയാദ്  | വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും പ്രതിരോധ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യയന വര്‍ഷത്തിലെ പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ ഫിറ്റ്നസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 3,32,931 പേരാണ് പരിശോധനയില്‍ ഉള്‍പ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ അടിസ്ഥാന പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുക, പരിശോധനയ്ക്കിടെ കണ്ടെത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികളുടെ കുടുംബങ്ങളില്‍ അവബോധം വളര്‍ത്തുക, തുടര്‍ചികിത്സയ്ക്കും പരിചരണത്തിനുമായി അവരെ ശരിയായ രീതിയില്‍ നയിക്കുക എന്നിവയാണ് പരിശോധന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്

വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇടയില്‍ ആരോഗ്യ അവബോധം വളര്‍ത്തുന്നതിനും അവശ്യ പ്രതിരോധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വിദ്യാഭ്യാസ മന്ത്രാലയം, പബ്ലിക് ഹെല്‍ത്ത് അതോറിറ്റി, ആരോഗ്യ ക്ലസ്റ്ററുകള്‍ എന്നിവയുമായുള്ള സഹകരണം തുടരുമെന്നും ആരോഗ്യകരവും സുരക്ഷിതവുമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്നും മന്ത്രാലയം വ്യകത്മാക്കി

Content Highlights: The Saudi Ministry of Health completed health and fitness examinations for 3,32,931 new students for the academic year. The program ensures essential vaccinations and raises health awareness among families. It operates in collaboration with the Education Ministry and Public Health Authority.

 

---- facebook comment plugin here -----

Latest