Connect with us

Kerala

ശൈഖുൽ അസ്ഹറുമായി പേരോട് അബ്ദുറഹ്മാൻ സഖാഫി കൂടിക്കാഴ്ച നടത്തി

ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ലോകസമാധാനം, ധാർമികത, പരസ്പര ഐക്യം എന്നിവയുടെ ആവശ്യകത കൂടിക്കാഴ്ചയിൽ വിഷയമായി.

Published

|

Last Updated

കോഴിക്കോട് | ലോകപ്രശസ്തമായ അൽ അസ്ഹർ സർവകലാശാലയുടെയും (Al Azhar University) അതിനു കീഴിലെ വിവിധ സ്ഥാപനങ്ങളുടെയും സുപ്രീം കൗൺസിൽ അധ്യക്ഷൻ ശൈഖുൽ അസ്ഹർ പ്രൊഫസർ ഡോ. അഹ്മദ് അത്തയ്യിബുമായി സമസ്ത സെക്രട്ടറിയും സിറാജുൽ ഹുദാ സ്ഥാപനങ്ങളുടെ കാര്യദർശിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി കൂടിക്കാഴ്ച നടത്തി.

ആഗോളതലത്തിൽ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ അൽ അസ്ഹർ സർവകലാശാല നൽകുന്ന സംഭാവനകളെക്കുറിച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സിറാജുൽ ഹുദ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. കഴിഞ്ഞ വർഷത്തെ കൂടിക്കാഴ്ചയിൽ രൂപപ്പെടുത്തിയ പദ്ധതികളുടെ തുടർനടപടികളും വിലയിരുത്തി.

ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ലോകസമാധാനം, ധാർമികത, പരസ്പര ഐക്യം എന്നിവയുടെ ആവശ്യകത കൂടിക്കാഴ്ചയിൽ വിഷയമായി. പുതിയ കാലത്ത് സാങ്കേതികവിദ്യക്കൊപ്പം ധാർമിക വിദ്യാഭ്യാസം വിദ്യാർത്ഥികളിലേക്ക് ഫലപ്രദമായി കൈമാറുന്നതിനെയും വിദ്യാഭ്യാസ രീതികളിൽ വരുത്തേണ്ട ആധുനിക പരിഷ്കാരങ്ങളെ കുറിച്ചും ചർച്ചകൾ നടന്നു. മാനവിക മൂല്യങ്ങൾ വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് പ്രധാനമാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു (Education Policy).

സമസ്തയുടെയും സിറാജുൽ ഹുദയുടെയും വിദ്യാഭ്യാസ മാതൃകകളെയും സേവനങ്ങളെയും ശൈഖുൽ അസ്ഹർ അഭിനന്ദിച്ചു. തുടർന്നുള്ള അക്കാദമിക് സഹകരണങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും അൽ അസ്ഹറിന്റെ പൂർണ പിന്തുണയും വാഗ്ദാനം ചെയ്താണ് കൂടിക്കാഴ്ച അവസാനിച്ചത്.

Content Highlights:
Samastha Secretary Perode Abdurehman Sakhafi met Al Azhar Grand Imam Dr. Ahmed El-Tayeb. The meeting focused on academic cooperation, modernizing education, and moral values. Sheikh Al Azhar commended Samastha and Sirajul Huda’s services and assured full support for future academic endeavors.

---- facebook comment plugin here -----

Latest