Saudi Arabia
സഊദിയില്‍ ബാലികയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ ആവര്‍ത്തന സ്വഭാവവും അതിന്റെ ഗുരുതരമായ സാഹചര്യവും കണക്കിലെടുത്താണ് കോടതി ഇയാള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്
മക്ക | പ്രായപൂര്‍ത്തിയാകാത്ത ബാലികയെ ക്രൂരമായി പീഡിപ്പിക്കുകയും മറ്റ് പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും ചെയ്ത കേസില്‍ സ്വദേശി പൗരന്റെ വധശിക്ഷ മക്കയില്‍ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ ആവര്‍ത്തന സ്വഭാവവും അതിന്റെ ഗുരുതരമായ സാഹചര്യവും കണക്കിലെടുത്താണ് കോടതി ഇയാള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. സുരക്ഷാ അധികാരികള്‍ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍ വിചാരണയില്‍ പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അപ്പീല്‍ കോടതികളും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും, ഇസ്ലാമിക നിയമപ്രകാരം ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്നവര്‍ക്കും എതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും നീതി ഉറപ്പാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Saudi Ministry of Interior executed a citizen in Makkah for abusing a minor girl and assaulting other girls. Courts confirmed the death penalty due to the severity of the crime. Authorities reaffirmed commitment to maintaining public safety and strictly implementing Islamic law.





