Connect with us

Kerala

പ്രാര്‍ത്ഥനാ ചടങ്ങിനിടെ കല്ലേറ്; യുവാവ് അറസ്റ്റില്‍

പ്രാര്‍ത്ഥനാ ചടങ്ങിലേക്ക് ഭക്ഷണവുമായി എത്തിയയാളെയാണ് കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തിയത്.

Published

|

Last Updated

പത്തനംതിട്ട |  പ്രാര്‍ത്ഥനാ ചടങ്ങ് നടന്ന വീട്ടിലേക്ക് ഭക്ഷണവുമായി എത്തിയയാളെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടക്കാട് കുരമ്പാല തൊണ്ടത്തറ വീട്ടില്‍ ഗോപാലകൃഷ്ണപിള്ളയുടെ മകന്‍ ഗോപകുമാര്‍(33)നെയാണ് പന്തളം പോലിസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 5ന് രാത്രി 8.20ഓടെ കടക്കാട് ഷൈനി തങ്കച്ചന്റെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിലേക്ക് ഭക്ഷണവുമായി എത്തിയയാളെയാണ് കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തിയത്.

ആക്രമണത്തില്‍ പരാതിക്കാരന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയും കഴുത്തിന്റെ വലതുഭാഗത്തും പരുക്കേറ്റിരുന്നു. അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.അടൂര്‍ ഡിവൈ എസ് പി വിനോദിന്റെ മേല്‍നോട്ടത്തില്‍ പന്തളം സി ഐ ബാബുകുറുപ്പ്, എസ് എച്ച് ഒ അബിന്‍ പ്രസാദ്, എ എസ് ഐമാരായ മഞ്ജുമോള്‍, സഞ്ജയന്‍, എസ് സി പി ഒമാരായ മനോജ് മുരളി, അന്‍വര്‍ ഷാ, വിനീത്, ബൈജു അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights: Pandalam police arrested Gopakumar for stone-pelting and injuring a man delivering food to a prayer meeting in Kadakkad. The victim sustained injuries to his leg and neck. The accused was presented before the Adoor Judicial First Class Magistrate Court and remanded to custody.

---- facebook comment plugin here -----

Latest