Connect with us

Kerala

പെട്രോളില്‍ അമിതമായി എഥനോള്‍ കലര്‍ത്തുന്നതായി പരാതി; സംസ്ഥാനത്തെ പമ്പുകളില്‍ വ്യാപക പരിശോധന

മുഖ്യമന്ത്രി വി ഡി സതീശനുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം| പെട്രോളില്‍ എഥനോള്‍ അധികമായി കലര്‍ത്തി വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ വ്യാപക പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ എഥനോള്‍ ചേര്‍ത്ത് പെട്രോള്‍ വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്ക് മന്ത്രി അനൂപ് ജേക്കബ് പരിശോധനാ നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രി വി ഡി സതീശനുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പെട്രോള്‍ പമ്പുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കും.

പരിശോധനയില്‍ ക്രമക്കേട് സ്ഥിരീകരിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. കര്‍ണാടകയില്‍ പെട്രോളില്‍ അമിതമായി എഥനോള്‍ ചേര്‍ത്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കേരളത്തിലും പരിശോധന വ്യാപിപ്പിക്കുന്നത്.

Content Highlights: The Kerala government ordered widespread inspections at petrol pumps over complaints of excess ethanol blending in petrol. Minister Anoop Jacob directed the Public Distribution Commissioner to collect samples from key districts. Strict action will follow if irregularities are confirmed during tests.

---- facebook comment plugin here -----

Latest