Connect with us

Kerala

വീട്ടില്‍ നിന്നും അനധികൃത മദ്യശേഖരം പിടികൂടിയ കേസ്; ആന്റോ ആഗസ്റ്റിനെ കോടതിയില്‍ ഹാജരാക്കി

. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതയിലാണ് ഹാജരാക്കിയത്

Published

|

Last Updated

കല്‍പ്പറ്റ |  വയനാട്ടിലെ വീട്ടില്‍നിന്ന് അനധികൃത മദ്യശേഖരം കണ്ടെടുത്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി. എം ഡി ആന്റോ അഗസ്റ്റിനെ കോടതിയില്‍ ഹാജരാക്കി. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതയിലാണ് ഹാജരാക്കിയത്. മെസിയുടെ കേരള സന്ദര്‍ശന വിവാദവുമായി ബന്ധപ്പെട്ട പരിശോധനയിലാണ് അനധികൃത മദ്യ ശേഖരം പിടികൂടിയത്.

43 ലിറ്റര്‍ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിര്‍മിത വിദേശ വൈന്‍, അഞ്ചര ലിറ്റര്‍ കേരള നിര്‍മിത വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം എന്നിവയാണ് റെയിില്‍ പിടിച്ചെടുത്തത് . ഇതിന് പിന്നാലെ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയത്.

അതേ സമയം മദ്യ ശേഖരം കണ്ടെത്തിയതില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍ അറിയിച്ചു. എറണാകുളം കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നിന്ന് പുലര്‍ച്ചെ ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Reporter TV MD Anto Augustine was produced before the Sulthan Bathery Judicial First Class Magistrate Court in the Wayanad illegal liquor case. Excise officials seized foreign liquor and wine during a raid at his home. A special investigation team was formed to probe the incident.

 

---- facebook comment plugin here -----

Latest