Saudi Arabia
റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് സഊദി സെന്‍ട്രല്‍ ബേങ്ക്
യു എസ് ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നിരക്കില്‍ മാറ്റം വരുത്തിയത്
റിയാദ് | സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സഊദി സെന്‍ട്രല്‍ ബേങ്ക് (സമ) റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു.റീപര്‍ച്ചേസ് എഗ്രിമെന്റ് (റെപ്പോ) നിരക്ക് 425 ബേസിസ് പോയിന്റില്‍ നിന്ന് 450 ബേസിസ് പോയിന്റിലേക്കും, റിവേഴ്‌സ് റീപര്‍ച്ചേസ് എഗ്രിമെന്റ് (റിവേഴ്‌സ് റെപ്പോ) നിരക്ക് 375 ബേസിസ് പോയിന്റില്‍ നിന്ന് 400 ബേസിസ് പോയിന്റിലേക്കും 25 ബേസിസ് പോയിയിന്റുമാണ് ഉയര്‍ത്തിയത്
മൂന്ന് വര്‍ഷത്തിലേറെയായി ഇതാദ്യമായാണ് യുഎസ് സെന്‍ട്രല്‍ ബേങ്ക് അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് മുന്‍പ് 3.50 – 3.75 ശതമാനം എന്ന പരിധിയിലായിരുന്ന പലിശ നിരക്ക് 3.75 – 4.00 ശതമാനം എന്ന പരിധിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് റിപ്പോയില്‍ മാറ്റം വരുത്തിയത് .ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ധനവ് മൂലം രൂക്ഷമായ പണപ്പെരുപ്പത്തെ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം നിലവില്‍ വന്നത്
സഊദി കറന്‍സിയായ ‘റിയാല്‍’ യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ റിയാലിന്റെ പലിശനിരക്കുകളില്‍ മാറ്റം വരുത്തുമ്പോള്‍ സഊദി സെന്‍ട്രല്‍ ബേങ്ക് സാധാരണയായി യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നടപടികളെയാണ് പിന്തുടരുന്നത്.
Content Highlights: The Saudi Central Bank increased its repo and reverse repo rates by 25 basis points to maintain financial stability. This adjustment follows the US Federal Reserve raising its key interest rates to combat rising inflation. Due to the Saudi Riyal’s peg to the US Dollar, SAMA closely aligns with US Fed actions.






