Connect with us

Kerala

എൽഡിഎഫ് ഐതിഹാസിക വിജയം നേടും; എം വി ഗോവിന്ദന്‍

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നതെന്നും ഇടത് എംപിമാരുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കണ്ണൂര്‍ | തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ .രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നതെന്നും ഇടത് എംപിമാരുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ പ്രകടനം ദയനീമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ജാവദേക്കറിനെ ഇപി കണ്ടതില്‍ തെറ്റില്ല.എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരെ കാണുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ നിലപാടാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest