Connect with us

Kerala

എല്‍ഡിഎഫ് ചരിത്ര വിജയം നേടും; കേരള വിരുദ്ധ ശക്തികള്‍ക്കെതിരായ താക്കീതാകും തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

ബിജെപിക്കെതിരെയുള്ള ജനമുന്നേറ്റമാകും തിരഞ്ഞെടുപ്പ്

Published

|

Last Updated

കണ്ണൂര്‍ |  ലോക്‌സഭാ തിരഞ്ഞെപ്പ് എല്‍ഡിഎഫിന് കേരളത്തില്‍ ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെയുള്ള ജനമുന്നേറ്റമാകും തിരഞ്ഞെടുപ്പ്. രാഷ്ട്ര സംരക്ഷണത്തിന് ഇതാണ് പ്രധാനപ്പെട്ട അവസരമെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. ഇവിടെ വലിയ തരത്തിലുള്ള പ്രചാരണം നടത്തുന്നുവെങ്കിലും ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്തു പോലും ബിജെപിയുണ്ടാകില്ല. ബിജെപിക്ക് സീറ്റ് നേടാനാകില്ലെന്ന് മാത്രമല്ല രണ്ടാം സ്ഥാനം പോലും കിട്ടില്ല എന്നതാണ് കേരത്തിലെ പൊതുവായുള്ള പ്രതികരണം.

കേന്ദ്രത്തിലെ ബിജെപിയും കേരളത്തില്‍ യുഡിഎഫും കേരള വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. ഇതിനെതിരെയുള്ള ശക്തമായ വികാരം ഉയര്‍ന്നിട്ടുണ്ട്. കേരള വിരുദ്ധ ശക്തികള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു

വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്. പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് പിണറായിക്കും കുടുബംത്തിനും വോട്ട്. ബൂത്തില്‍ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുന്നില്‍ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

 

Latest