Connect with us

Ongoing News

രാജകീയം ജയ്‌സ്വാള്‍; മുംബൈയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍

യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി പ്രകടനവും ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരുടെ മികച്ച ബാറ്റിങുമാണ് രാജസ്ഥാന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

Published

|

Last Updated

ജയ്പുര്‍ | മുംബൈയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി പ്രകടനവും ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരുടെ മികച്ച ബാറ്റിങുമാണ് രാജസ്ഥാന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. എട്ട് പന്ത് അവശേഷിക്കെയായിരുന്നു രാജസ്ഥാന്റെ വിജയം. സ്‌കോര്‍: മുംബൈ- 179/9, രാജസ്ഥാന്‍- 183/1 (18.4).

60 പന്തില്‍ 104 റണ്‍സാണ് ജയസ്വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ബട്‌ലര്‍ 25 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ സഞ്ജു 28ല്‍ 38 നേടി. മുംബൈക്ക് വീഴ്ത്താനായ ഒരേയൊരു വിക്കറ്റ് പിയുഷ് ചൗളയുടെ പേരില്‍ കുറിക്കപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 180 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന് മുമ്പില്‍ വച്ചത്. തിലക് വര്‍മ (45 പന്തില്‍ 65), നേഹല്‍ വദേര (24ല്‍ 49) എന്നിവരാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മുഹമ്മദ് നബി 17ല്‍ 23 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി സന്ദീപ് ശര്‍മ ഉജ്ജ്വലമായി പന്തെറിഞ്ഞു. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് രാജസ്ഥാന്‍ വിക്കറ്റുകളാണ് ശര്‍മ കടപുഴക്കിയത്. ട്രെന്‍ഡ് ബോള്‍ട്ട് രണ്ടും യുസ്വേന്ദ്ര ചാഹല്‍ ഒന്നും വിക്കറ്റെടുത്തു.

Latest