Kerala
നാട്ടികയില്‍ സി സി മുകുന്ദനെ 'കൈ'വിട്ടു; സുനില്‍ ലാലൂര്‍ കോണ്‍ഗ്രസ്സ് സാരഥിയാകും
അരൂരില്‍ ഷാനിമോള്‍ ഉസ്മാനാകും സ്ഥാനാര്‍ഥി. തിരുവമ്പാടിയില്‍ ലീഗ് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കും.
തൃശൂര്‍ | നാട്ടികയില്‍ സി സി മുകുന്ദനെ കൈവിട്ട് കോണ്‍ഗ്രസ്സ്. സുനില്‍ ലാലൂരിനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും. അരൂരില്‍ ഷാനിമോള്‍ ഉസ്മാനാകും സ്ഥാനാര്‍ഥി. തിരുവമ്പാടിയില്‍ ലീഗ് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കും.
സി പി ഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് എം എല്‍ എയായ മുകുന്ദനെ അടുത്തിടെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. നാട്ടിക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മുകുന്ദന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സി പി ഐ അദ്ദേഹത്തെ പുറത്താക്കിയത്.
2021-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുനില്‍ ലാലൂരിനെ 28,431 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സി സി മുകുന്ദന്‍ നിയമസഭയിലേക്ക് എത്തിയത്.


