Connect with us

Kerala

തിരഞ്ഞെടുപ്പ് ആവേശത്തില്‍ സംസ്ഥാനം; പോളിങ് 70 ശതമാനം പിന്നിട്ടു

മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ തിരക്ക് അനുഭവപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും അവസാനത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 70.35 ശതമാനം പോളിങ്. പല ബൂത്തുകളിലും വോട്ടെടുപ്പിനായി അനുവദിച്ച സമയമായ ആറ് മണി പിന്നിട്ടമ്പോഴും നീണ്ട നിരയുണ്ടായിരുന്നു. ആറ് മണി വരെ എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയതിനാല്‍ പോളിങ് പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ പോളിങ് ശതമാനം ഇനിയും വര്‍ധിക്കും. വോട്ടെടുപ്പിന് മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ നീണ്ട വരി പ്രകടമായിരുന്നു.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

1. തിരുവനന്തപുരം-66.43
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-67.92
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.88
6. ആലപ്പുഴ-74.37
7. കോട്ടയം-65.59
8. ഇടുക്കി-66.39
9. എറണാകുളം-68.10
10. ചാലക്കുടി-71.68
11. തൃശൂര്‍-72.11
12. പാലക്കാട്-72.68
13. ആലത്തൂര്‍-72.66
14. പൊന്നാനി-67.93
15. മലപ്പുറം-71.68
16. കോഴിക്കോട്-73.34
17. വയനാട്-72.85
18. വടകര-73.36
19. കണ്ണൂര്‍-75.74
20. കാസര്‍കോട്-74.28

ഇതുവരെ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ്-75.74. പത്തനംതിട്ടയിലാണ് കുറവ്-63.35. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുന്നത്

ആകെ വോട്ടര്‍മാര്‍-2,77,49,159
ആകെ വോട്ട് ചെയ്തവര്‍-1,95,22259 (70.35 ശതമാനം)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍- 93,59,093 (69.76)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍- 1,01,63,023 (70.90)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍- 143 (38.96)

 

 

 

 

 

Latest