Connect with us

Kerala

ദല്ലാള്‍ നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ട്; ആരോപണങ്ങള്‍ ഗൂഢാലോചന: ഇ പി ജയരാജന്‍

തിരുവനന്തപുരത്തെ മകന്റെ ഫ്‌ലാറ്റിലെത്തിയാണ് ജാവദേക്കര്‍ കണ്ടത്

Published

|

Last Updated

കണ്ണൂര്‍ |  താന്‍ ബിജെപിയിലേക്ക് പോകുമെന്ന് തരത്തിലുള്ള ആരോപണം ചില മാധ്യമപ്രവര്‍ത്തകരും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേര്‍ന്നുള്ള ദഗൂഢാലോചനയെന്ന്  എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കെ സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ജയരാജന്‍ പറഞ്ഞു.

ആരോപണം ആസൂത്രിത ഗൂഢാലോചനയാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കും. ബിജെപിയുടെ ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ട്. ഒപ്പം ദല്ലാള്‍ നന്ദകുമാറും ഉണ്ടായിരുന്നു. പ്രകാശാ ജാവദേക്കര്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

തിരുവനന്തപുരത്തെ മകന്റെ ഫ്‌ലാറ്റിലെത്തിയാണ് ജാവദേക്കര്‍ കണ്ടത്. രാഷ്ട്രീയം സംസാരിക്കാനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് താന്‍ ഇറങ്ങിയെന്നും ഇ പി പറഞ്ഞു.

തൃശൂര്‍ സീറ്റ് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു

 

Latest