Connect with us

Kerala

ബൈക്ക് അപകടത്തില്‍ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ചു ; പത്തനംതിട്ടയില്‍ പതിനേഴുകാരന്‍ മരിച്ചു

ബൈക്ക് ഓടിച്ചിരുന്ന സഹദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Published

|

Last Updated

പത്തനംതിട്ട | ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ചു. അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നെല്ലിക്കാല സ്വദേശി സുധീഷാണ് മരിച്ചത്. സുധീഷിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെ രാത്രി 9.30 നാണ് സംഭവം. സുധീഷിനെ സഹദ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകവെയാണ് അപകടം.

അപകടത്തിന് ശേഷം ബൈക്കുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest