Connect with us

Editors Pick

എപ്പോഴും ക്ഷീണമാണോ? എങ്കിൽ ഈ വഴി പരീക്ഷിച്ചു നോക്കൂ...

ജീവിതം ഒഴുക്കിനൊപ്പം അങ്ങ് പോകട്ടെ എന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. കുറച്ചെങ്കിലും ഓർഗനൈസ് ആയി ജീവിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സൗന്ദര്യവും കൊണ്ടുവരും.

Published

|

Last Updated

വിടെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്ന തോന്നലാണോ ദിവസം മുഴുവൻ? ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല, മടുപ്പ് തോന്നുന്നു, ഇത്തരം പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുന്നുണ്ടോ? എങ്കിൽ ആ റൂട്ടിൽ നിന്ന് ഒന്നു മാറി ഉന്മേഷത്തോടെ ഇരിക്കാനുള്ള കുറച്ച് നുറുങ്ങുകളാണ് താഴെ പറയാൻ പോകുന്നത്.

നമ്മുടെ മനസ്സും ശരീരവും ആത്മാവും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ യഥാർത്ഥ സന്തുലിതാവസ്ഥയും മൊത്തത്തിലുള്ള ക്ഷേമവും കൈവരിക്കുന്നതിന് ഇത് മൂന്നും ഒരുമിച്ച് കൊണ്ടുപോകണം എന്നാണ് വിദഗ്ധർ പറയുന്നത്.

ശരീര ആരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകണം. എന്തെന്നാൽ അത് ജീവിതത്തിന്റെ പ്രധാനപ്പെട്ട ആണിക്കല്ലാണ്. ശരീര ആരോഗ്യത്തിന് നമ്മൾ എന്തൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഒരു ദിവസം കൊണ്ട് ആരംഭിച്ച് വളരെ പെട്ടെന്ന് മടുപ്പ് തോന്നുന്ന തരത്തിൽ ആയിരിക്കും നമ്മൾ പോകുന്നത്. എല്ലാം കൂടി ഒരുമിച്ച് എടുക്കാൻ ശ്രമിക്കരുത്. പതിയെ പതിയെ ഈ ശീലങ്ങൾ കൂടെ കൂട്ടുന്നതായിരിക്കും നല്ലത്.

ജീവിതം ഒഴുക്കിനൊപ്പം അങ്ങ് പോകട്ടെ എന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. കുറച്ചെങ്കിലും ഓർഗനൈസ് ആയി ജീവിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സൗന്ദര്യവും കൊണ്ടുവരും. നമ്മുടെ മനസ്സും ശരീരവും ആത്മാവും എല്ലാം പരസ്പരബന്ധിതമാണ്. അതിനാൽ യഥാർത്ഥ സന്തുലിതാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും കൈവരിക്കുന്നതിന് നാം ഇവ മൂന്നും പരിപോഷിപ്പിക്കണം.

അവനവനായി സമയം കണ്ടെത്തുക

ഒന്നാമതായി ചെയ്യേണ്ട കാര്യം, നിങ്ങൾക്കായി സമയം കണ്ടെത്തുക എന്നതാണ്. ചിലപ്പോഴെങ്കിലും സ്വന്തം കാര്യം നോക്കുന്നതിൽ തെറ്റില്ല. മറ്റുള്ളവരെ സഹായിക്കുന്നതിന് മുമ്പ്, നിങ്ങൾ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാളുടെ ജീവിതത്തിൽ സന്തുലിതാവസ്ഥ ഉണ്ടാക്കുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്തുന്നതിനും സ്വയം പരിചരണത്തിന് മുൻഗണന നൽകുന്നത് അത്യന്താപേക്ഷിതമാണ്.

നിങ്ങൾ ഇഷ്‌ടപ്പെടുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുക

നിങ്ങൾക്ക് സന്തോഷം നൽകുന്ന വ്യായാമ, ദിനചര്യകൾ കണ്ടെത്തുക. അത് കാൽനടയാത്രയോ, പാട്ട് കേൾക്കലോ, അല്ലെങ്കിൽ ഒരു പുതിയ കായിക പരീക്ഷയോ… എന്തുമാകട്ടെ, നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്യുന്നത് ശരീരത്തെയും മനസ്സിനെയും കൂടുതൽ സജീവമാക്കും.

ചെറിയ വർക്ക് ഔട്ടുകൾ ആരംഭിക്കുക

വർക്ക്ഔട്ടിന് ഇറങ്ങുന്ന അധികം പേർക്കും സംഭവിക്കുന്ന തെറ്റാണ് ആദ്യം തന്നെ കഠിനമായ വർക്ക് ഔട്ടുകൾ ചെയ്യുന്നത്. പതിയെ പതിയെ തുടങ്ങി പിന്നീട് വേഗത വർദ്ധിപ്പിക്കുന്നതാണ് നല്ലത്. വർക്കൗട്ട് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ഉണർത്തുന്നു.

വ്യായാമം ശീലമാക്കുക

ദൈനംദിനം അല്ലെങ്കിൽ പ്രതിവാര വ്യായാമ ഷെഡ്യൂൾ സജ്ജമാക്കി അതിൽ ഉറച്ചുനിൽക്കുക. ആരോഗ്യകരമായ ഒരു വ്യായാമ ദിനചര്യ രൂപപ്പെടുത്തുന്നതിനും ദീർഘകാല നേട്ടങ്ങൾ കൊയ്യുന്നതിനും സ്ഥിരത പ്രധാനമാണ്.

ജലാംശം നിലനിർത്തുക

നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താനും മികച്ച രീതിയിൽ പ്രവർത്തിക്കാനും ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് ജലാംശം പ്രധാനമാണ്.

ശരീരം ശ്രദ്ധിക്കുക

നിങ്ങളുടെ ശരീരം എന്താണോ നിങ്ങളോട് പറയുന്നത് അത് കേൾക്കുക എന്നുള്ളതും മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾക്ക് തളർച്ച തോന്നുന്നുണ്ടെങ്കിൽ ശരീരം നിങ്ങളോട് വിശ്രമിക്കാൻ ആണ് പറയുന്നത്. ആവശ്യത്തിനുള്ള വിശ്രമം വളരെ പ്രധാനമാണ്.

ചിന്തകളെ പോസിറ്റീവ് ആക്കുക

നിങ്ങളുടെ ചിന്തകളിൽ പോസിറ്റിവിറ്റി മാത്രം കടന്നുവരുന്നതും നിങ്ങളുടെ ജീവിതം സന്തോഷകരമാക്കാൻ സഹായിക്കും.

നല്ലൊരു ലക്ഷ്യം സെറ്റ് ചെയ്യുക

ജീവിതത്തിന് മികച്ച ലക്ഷ്യബോധം ഉണ്ടാക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഈ കാര്യങ്ങളെല്ലാം കൃത്യമായി ഫോളോ ചെയ്താൽ നിങ്ങളുടെ ജീവിതം ഉണർവുള്ളതും സന്തോഷകരവും ആയിരിക്കും.

Latest