National
രാജസ്ഥാനില്‍ കാര്‍ അപകടത്തില്‍ കുടുംബത്തിലെ ആറ് പേര്‍ മരിച്ചു
കുടുംബം സവായ് മധോപൂരിലെ ഗണേഷ ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ജയ്പൂര്‍ | രാജസ്ഥാനിലെ സവായ് മധോപൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കുമുണ്ട്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
കുടുംബം സവായ് മധോപൂരിലെ ഗണേഷ ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കുടുംബം സഞ്ചരിച്ച കാര്‍ ഡല്‍ഹി എക്‌സ്പ്രസ് വേയിലെ ബനാസ് നദി പാലത്തിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ വാഹനത്തെ കണ്ടെത്താനായിട്ടില്ല.
മനീഷ് ശര്‍മ, ഭാര്യ അനിത, സതീഷ് ശര്‍മ, ഭാര്യ പൂനം, കൈലാഷ് ശര്‍മ, ഭാര്യ സന്തോഷ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മനന്‍ ദീപാലി എന്നീ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.