Connect with us

Kerala

അനധികൃത പണമിടപാട്: കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍

രാഗേഷ് പ്രസിഡന്റായ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് പല തവണയായി തട്ടിപ്പ് പണമെത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ബേങ്കിന്റെ സെക്രട്ടറി ജിതീഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Published

|

Last Updated

കണ്ണൂര്‍ | അനധികൃത പണമിടപാട് കേസില്‍ കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി കല്ലിക്കോടന്‍ രാഗേഷ് അറസ്റ്റില്‍. തമിഴ്‌നാട് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാഗേഷ് പ്രസിഡന്റായ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് പല തവണയായി തട്ടിപ്പ് പണമെത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ബേങ്കിന്റെ സെക്രട്ടറി ജിതീഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചെലവിലേക്കാണ് പണം എത്തിയതെന്നാണ് സംശയം. രണ്ട് തവണയായി 2.22 കോടി രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. അക്കൗണ്ടിലേക്ക് പണമയച്ചത് സൈബര്‍ തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇന്നലെ ബേങ്കിലെത്തി അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിനു ശേഷമാണ് രാഗേഷിനെയും ജിതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് മെഡിക്കല്‍ പരിശോധനക്കു ശേഷം വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇവരെ തമിഴ്‌നാട്ടിലെക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

 

---- facebook comment plugin here -----

Latest