Kerala
അമ്പലപ്പുഴയില്‍ ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്
മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല.
ആലപ്പുഴ | അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെ പിന്തുണക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്സ്. മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. സി പി എമ്മില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന, നിലവില്‍ എം എല്‍ എയായ എച്ച് സലാമാണ് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്.
സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ജി സുധാകരനെ കോണ്‍ഗ്രസ്സ് പിന്തുണച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അമ്പലപ്പുഴയില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ഥിയുണ്ടാവും എന്നാണ് അടുത്ത ദിവസം വരെ കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നത്. യു ഡി എഫിന് വിജയ സാധ്യതയുള്ള മണ്ഡലമാണെന്നും സുധാകരന്‍ സ്ഥാനാര്‍ഥിയാകുമോ എന്ന് പറയാന്‍ താന്‍ ജ്യോത്സനല്ലെന്നുമായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
പാര്‍ട്ടി നിരന്തരമായി അവഗണിക്കുന്നു എന്ന് ആരോപണമുയര്‍ത്തിയാണ് ജി സുധാകരന്‍ സി പി എം വിട്ടത്. പിന്നാലെ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.



