Connect with us

Kerala

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍; രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി

കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്നു തൊടിയൂര്‍ രാമചന്ദ്രന്‍

Published

|

Last Updated

കൊല്ലം| കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തൊടിയൂര്‍ രാമചന്ദ്രന് അംഗത്വം നല്‍കി. കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് തൊടിയൂര്‍ രാമചന്ദ്രന്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. മെഡിട്രീന ഹോസ്പിറ്റല്‍ എം ഡി ഡോ. പ്രതാപ് കുമാര്‍, സിപിഐഎം കോവളം ഏരിയ കമ്മിറ്റി അംഗം എന്‍ എ റഷീദ്, എന്‍സിപി നേതാവ് ദേവപ്രശാന്ത് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

കഴിഞ്ഞ 15 വര്‍ഷക്കാലമായി യുഡിഎഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണെന്നും യുഡിഎഫ് നേതൃത്യത്തില്‍ നടത്തിയ എല്ലാ പരിപാടികളും വളരെ വിജയകരമായി നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തൊടിയൂര്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള തിക്താനുഭവങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നു പറഞ്ഞാണ് ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവെച്ചത്.

 

 

Latest