Connect with us

Kerala

താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും

ഇന്നലെ പുലര്‍ച്ചെയാണ് കേസിലെ പ്രതികളായ നാല് പോലീസുകാരെയും സിബിഐ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

മലപ്പുറം | താനൂര്‍ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ നാല് പൊലീസുകാരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ സിബിഐ നാളെ സമര്‍പ്പിക്കും. കോടതി സമയം അവസാനിച്ചതിനാലാണ് ഇന്നലെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാതിരുന്നത്. പ്രതികളുടെ മര്‍ദ്ദനം മൂലമാണ് താമിര്‍ ജിഫ്രി മരിച്ചതെന്ന് സിബിഐ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.ഇന്നലെ പുലര്‍ച്ചെയാണ് കേസിലെ പ്രതികളായ നാല് പോലീസുകാരെയും സിബിഐ അറസ്റ്റ് ചെയ്തത്.

താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം പള്ളിക്കല്‍ അങ്കപറമ്പ് അനുപമ നിവാസില്‍ ജിനീഷ് (37), പരപ്പനങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലം നീണ്ടകര ആലീസ് ഭവനം ആല്‍ബിന്‍ അഗസ്റ്റിന്‍ (36), കല്‍പകഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം താനാളൂര്‍ കേരളാധീശപുരം കരയകത്ത് വീട്ടില്‍ അഭിമന്യൂ (35), തിരൂരങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം വള്ളിക്കുന്ന് വിപഞ്ചികയില്‍ വിപിന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എറണാകുളം സിജെഎം കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ താമിര്‍ ജിഫ്രി മരിച്ചു.

 

 

---- facebook comment plugin here -----

Latest