Connect with us

Health

കൈ കഴുകാൻ മറക്കണ്ട; രോഗങ്ങൾ കൂടെ വരുമെന്ന് ഓർമിപ്പിച്ച് ഒരു ദിനം

ഓരോ പ്രവര്‍ത്തി ചെയ്തു കഴിഞ്ഞാലും 30 സെക്കന്‍ഡ് സോപ്പുവെള്ളം ഉപയോഗിച്ചോ വിപണിയില്‍ ലഭ്യമായ അംഗീകൃത വസ്തുക്കളുപയോഗിച്ചോ കൈകഴുകുന്ന മികച്ച ആരോഗ്യ ശീലത്തിലേക്ക് മാറുമെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. കോവിഡ് നിപ്പയോ വരുന്ന സമയത്ത് മാത്രമല്ല ഇത്തരം മഹാമാരികൾ വരാതിരിക്കാനും നമുക്ക് കൈ കഴുകൽ ഒരു ശീലമാക്കാം.

Published

|

Last Updated

ഹുജനം പലവിധം എന്ന് പറയുന്നത് പോലെ വൃത്തിയുടെ കാര്യത്തിലും ഓരോരുത്തരും വ്യത്യസ്തമാണ്. പുറത്ത് യാത്ര കഴിഞ്ഞു വരുമ്പോൾ, അല്ലെങ്കിൽ ജോലികൾക്കൊടുവിൽ എല്ലാം നമ്മൾ വൃത്തിയോടെ ഇരിക്കുക എന്നത് വളരെ പ്രധാനമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ശീലമാണ് കൈ കഴുകൽ. കൈ കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന ദിനമാണ് ഇന്ന്. ലോക കൈകഴുകൽ ദിനം.

കൈ കഴുകലിനെ കുറിച്ച് കൂടുതലും അവബോധം വളർത്തേണ്ടത് കുട്ടികൾക്കിടയിലാണ്. കൈ കൊണ്ടാണ് ആഹാരം കഴിക്കുന്നത് എന്നതുകൊണ്ട് തന്നെ കയ്യിലൂടെയാണ് ബാക്ടീരിയകളും വൈറസുകളും ഒക്കെ നമ്മുടെ ശരീരത്തിൽ എത്തുന്നത്. ബാക്ടീരിയകളുടെയോ വൈറസുകളുടെയോ സാന്നിധ്യമുള്ള കൈ കണ്ണിലോ മുറിവിലോ ഒക്കെ തട്ടിയാലും നമുക്ക് അസുഖം വന്നേക്കാം.

2008 മുതലാണ് ലോക കൈ കഴുകല്‍ ദിനം ആചരിച്ചുവരുന്നത്. ലോകത്തെ 20 ദശലക്ഷം കുട്ടികള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്ത് കൈകഴുകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ലോകത്തെ 70 രാജ്യങ്ങളില്‍ വളരെ സമുചിതമായി കൈകഴുകല്‍ ദിനം ആചരിക്കുന്നു.

2008 മുതലാണ് ലോക കൈ കഴുകല്‍ ദിനം ആചരിച്ചുവരുന്നത്. ലോകത്തെ 20 ദശലക്ഷം കുട്ടികള്‍ ഈ ദിനാചരണത്തിൽ പങ്കെടുത്ത് കൈകഴുകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ലോകത്തെ 70 രാജ്യങ്ങളില്‍ വളരെ സമുചിതമായി കൈകഴുകല്‍ ദിനം ആചരിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പ്രതിദിനം 5000 കുട്ടികള്‍ വയറിളക്കം കാരണം മരിക്കുന്നുണ്ട് . കൃത്യമായി 30 സെക്കന്‍ഡ് സോപ്പിട്ടു കഴുകിയാല്‍ 25% മുതല്‍ 50% വരെ അസുഖങ്ങള്‍ വരുന്നതില്‍ നിന്ന് നമുക്ക് രക്ഷ കിട്ടും. കുട്ടികളിലേക്ക് ഈ ശീലം കൃത്യമായി കൈമാറുവാന്‍ മുതിര്‍ന്നവര്‍ തയ്യാറാവുകയും വേണം.

ജീവിതത്തില്‍ സെക്കൻ്റുകള്‍ മാത്രം ആവശ്യമായ കൈകഴുകല്‍ നമ്മുടെ വിലപ്പെട്ട ജീവന്‍ രക്ഷപ്പെടുത്തിയേക്കാം. ചുറ്റുവട്ടത്തുള്ള രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് കൈകള്‍ എന്ന് നാം തിരിച്ചറിയുക. ഒരു മനുഷ്യന്റെ വ്യക്തി സ്വഭാവത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കൈകള്‍. വിവിധങ്ങളായ ഉദ്ദേശങ്ങള്‍ക്ക് ഇടതടവില്ലാതെ കൈകള്‍ ചലിപ്പിക്കേണ്ടി വരുമ്പോള്‍ അതിലേക്ക് ആവാഹിക്കുന്ന രോഗാണുക്കളെ നിഷ്പ്രഭമാക്കാന്‍ കരണീയമായ ഒരു ശീലമാണ് ശാസ്ത്രീയമായ കൈകഴുകല്‍. കുട്ടികളെ ഇത് കൃത്യമായി ശീലിപ്പിച്ചാല്‍ ഭാവി ഭാഗധേയങ്ങളായ കുട്ടികളെ അസുഖത്തിലേക്ക് തള്ളിവിടുന്നതും ഡോക്ടര്‍മാരുടെ അടുത്തേക്കുള്ള ഇടക്കിടെയുള്ള യാത്രയും ഒഴിവാക്കാം.

ഓരോ പ്രവര്‍ത്തി ചെയ്തു കഴിഞ്ഞാലും 30 സെക്കന്‍ഡ് സോപ്പുവെള്ളം ഉപയോഗിച്ചോ വിപണിയില്‍ ലഭ്യമായ അംഗീകൃത വസ്തുക്കളുപയോഗിച്ചോ കൈകഴുകുന്ന മികച്ച ആരോഗ്യ ശീലത്തിലേക്ക് മാറുമെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. കോവിഡ് നിപ്പയോ വരുന്ന സമയത്ത് മാത്രമല്ല ഇത്തരം മഹാമാരികൾ വരാതിരിക്കാനും നമുക്ക് കൈ കഴുകൽ ഒരു ശീലമാക്കാം.

Latest