Connect with us

Uae

ഇറാനിയൻ പൗരന്മാർക്ക് അധിക താമസ പിഴ ഒഴിവാക്കി

പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം.

Published

|

Last Updated

അബൂദബി| യു എ ഇയിൽ താമസിക്കുന്നവരും വിവിധ തരം വിസകളിൽ സന്ദർശകരായി എത്തിയവരുമായ ഇറാനിയൻ പൗരന്മാർക്ക് അധിക താമസത്തിനുള്ള പിഴ ഒഴിവാക്കി. പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം.
പ്രാദേശികമായി നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളും വ്യോമാതിർത്തി അടച്ചതും വിമാന സർവീസുകൾ നിർത്തിവെച്ചതും കാരണം തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ സാധിക്കാത്ത ഈ ആളുകൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി അറിയിച്ചു.

Latest