Connect with us

Kerala

ആര്‍ എസ് എസുമായി സിപിഎമ്മിന് ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ടുണ്ടായിരുന്നില്ല; തന്റെ പ്രസ്താവന വളച്ചൊടിച്ചു: എംവി ഗോവിന്ദന്‍

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്. അതിന്റെ പേരില്‍ നിലമ്പൂരില്‍ ഒരു വോട്ട് പോലും എല്‍ഡിഎഫിനു നഷ്ടപ്പെടില്ല

Published

|

Last Updated

തിരുവനന്തപുരം |  ഇസ്ലാമിക രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമാക്കിയിരിക്കുകയാണ് യുഡിഎഫ് എന്നും ഈ കൂട്ടുകെട്ട് ദൂരുവ്യാപക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍എസ്എസുമായി ഒരു കാലത്തും സിപിഎമ്മിന് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടായിരുന്നില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നിരുന്നുവെന്ന തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്. അതിന്റെ പേരില്‍ നിലമ്പൂരില്‍ ഒരു വോട്ട് പോലും എല്‍ഡിഎഫിനു നഷ്ടപ്പെടില്ല. ഇക്കാര്യത്തില്‍ ഒരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീതയ്ക്കെതിരായ ചെറുത്തുനില്‍പ്പും വികസനവുമാണ് നിലമ്പൂരില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. ഇതിനു മറുപടി പറയാന്‍ കഴിയാത്ത അവസ്ഥിയിലായിരുന്നു യുഡിഎഫ്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയശക്തികള്‍ പ്രത്യേക അജന്‍ഡ വച്ചാണ് അവിടെ പ്രവര്‍ത്തിച്ചത്. ലോകമാകെ ഇസ്‌ലാമിക രാഷ്ട്രം രൂപപ്പെടണമെന്ന ധാരണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെ ആദ്യമായി ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം തിരഞ്ഞെടുപ്പു മുന്നണിയുടെ ഭാഗമാക്കുന്നത് യുഡിഎഫാണ്. ഇതു ദൂരവ്യാപകമായ പ്രശ്നം ഉണ്ടാക്കും-എംവി ഗോവിന്ദന്‍ പറഞ്ഞു

്അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി കൂട്ടുകൂടിയെന്ന തന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നു. 50 വര്‍ഷം മുന്‍പുള്ള ചരിത്രത്തെ ചരിത്രമായി കാണാതെ വിവാദമാക്കുകയാണ്. യുഡിഎഫിനും ജമാഅത്തെ ഇസ്‌ലാമിക്കും അനുകൂലമായ പ്രചാരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ ഉണ്ടായ രാഷ്ട്രീയമുന്നേറ്റത്തിന്റെ ഭാഗമായാണ് വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. അത് ജനസംഘത്തിന്റെ തുടര്‍ച്ചയായി വന്നതല്ല. അത്തരം വിവിധ ധാരകളിലാണ് ജനസംഘവും ഉള്‍പ്പെട്ടിരുന്നത്. അന്ന് ആര്‍എസ്എസ് പ്രബലമായി അതില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അന്നത്തെ സാഹചര്യത്തെക്കുറിച്ച് പറഞ്ഞതിനെയാണ് വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിക്കുന്നത്. ആര്‍എസ്എസുമായി ഒരുകാലത്തും സിപിഎമ്മിനു രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടായിരുന്നില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Latest