Connect with us

Kerala

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് പാലുത്പന്നങ്ങളുടെ വില്‍പ്പന; 'മില്‍ന'ക്ക് ഒരു കോടി രൂപ പിഴ

മില്‍മയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള എഴുത്തും ലോഗോയും പാക്കറ്റും ഉപയോഗിച്ചായിരുന്നു വില്‍പ്പന

Published

|

Last Updated

തിരുവനന്തപുരം | മില്‍മയുടെ പേരും ഡിസൈനും അനുകരിച്ച് പാലുത്പന്നങ്ങളുടെ വില്‍പ്പന നടത്തിയ മില്‍നയെന്ന കമ്പനിക്ക് ഒരു കോടി രൂപ പിഴ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് മില്‍മയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള എഴുത്തും ലോഗോയും പാക്കറ്റും വിപണിയിലിറക്കിയ കമ്പനിക്കെതിരെ പിഴയിട്ടത്. മില്‍മ നല്‍കിയ പരാതിയിലാണ് നടപടി.

മില്‍മക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും മില്‍നയെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയുമാണ് കമ്പനിക്കെതിരെ ചുമത്തിയത്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികളുണ്ടായാല്‍ ഇനിയും കര്‍ശന നടപടിയുണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.

 

---- facebook comment plugin here -----

Latest