Connect with us

Kerala

ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു

തമിഴ്നാട് സ്വദേശി ഗണേശൻ വി ആണ് മരിച്ചത്.

Published

|

Last Updated

ചെങ്ങന്നൂർ| ശബരിമല തീർത്ഥാടകൻ മിത്രപുഴ ആറാട്ട് കടവിൽ മുങ്ങി മരിച്ചു.

തമിഴ് നാട് സ്വദേശി ഗണേശൻ വി ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കുളിക്കാൻ വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക്  താഴ്ന്നു പോകുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.

രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ ചെങ്ങന്നൂരിൽ നിന്ന്   ടാക്സി മാർഗം പമ്പയ്ക്ക് പോകുന്നതിനു മുമ്പ്  മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനായി എത്തുകയായിരുന്നു. ഇതിനിടയിലാണ്  കാൽ വഴുതി കയത്തിലേക്ക് വീണത്. നദിയിൽ വെള്ളം കൂടുതൽ ആയതിനാൽ നല്ല ഒഴുക്കും ഉണ്ട് . കൂടെ നിന്നവർ നോക്കിനിൽക്കെ താഴ്ന്നുപോയ ഇദ്ദേഹത്തെ മുക്കാൽ മണിക്കൂറിനു ശേഷമാണു  അതേ സ്‌ഥലത്തു തന്നെ കണ്ടെത്തിയത്.ചെങ്ങന്നൂർ  പോലീസും ഫയർ ഫോഴ്സും എത്തി മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----

Latest