Health
ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ...
മാതളം എന്ന പേരിൽ അറിയപ്പെടുന്ന അനാർ കഴിക്കുന്നതും നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെ ഉത്തേജിപ്പിക്കും. അതിനാൽ ഈ പഴങ്ങളും നിങ്ങളുടെ ജീവിതചര്യയിൽ ഉൾപ്പെടുത്താവുന്നതാണ്.

ചെറുപ്രായത്തിൽ തന്നെ ലൈംഗികാരോഗ്യം അത്ര നല്ലവരല്ലാത്തവർ നമുക്കിടയിൽ കൂടി വരുന്നുണ്ട്. ചില ഭക്ഷണ മാറ്റങ്ങളിലൂടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതുവഴി ലൈംഗികാസക്തി കൂട്ടാൻ സാധിക്കും.
തണ്ണിമത്തൻ
ലൈംഗിക ആരോഗ്യം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഓക്സൈഡ് എൽ അജ്നൈൻ എന്നിവയാണ് ഇതിന് സഹായിക്കുന്നത്
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോൾ സെറാട്ടോണിൻ ഡോപ്പമിൻ എന്നിവ കൂടുകയും ഇവ ലൈംഗിക ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യുന്നു.
നട്സ്
എല്ലാദിവസവും നട്ട്സ് കഴിക്കുന്നത് നിങ്ങളുടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.നട്സിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും പൊട്ടാസ്യവും പോലുള്ള ധാതുക്കളാണ് ഇതിന് സഹായിക്കുന്നത്.
അനാർ
മാതളം എന്ന പേരിൽ അറിയപ്പെടുന്ന അനാർ കഴിക്കുന്നതും നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെ ഉത്തേജിപ്പിക്കും. അതിനാൽ ഈ പഴങ്ങളും നിങ്ങളുടെ ജീവിതചര്യയിൽ ഉൾപ്പെടുത്താവുന്നതാണ്.