Kerala
മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പി കഷ്ണം കണ്ടെത്തി
കുഞ്ഞിന് ഗുളിക നല്‍കാനായി പൊട്ടിച്ചപ്പോഴാണ് ഉള്ളില്‍ കമ്പി കഷ്ണം കണ്ടെത്തിയത്.

മണ്ണാര്‍ക്കാട്| മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാര സെറ്റമോള്‍ ഗുളികയില്‍ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടി വാങ്ങിയ മരുന്നിലാണ് കമ്പി കഷ്ണം ലഭിച്ചത്. കുട്ടിക്ക് ഗുളിക കൊടുക്കാനായി പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്.
മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് കുടുംബം. മരുന്ന് കമ്പനിക്കെതിര ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
---- facebook comment plugin here -----