Connect with us

Ongoing News

ആശങ്കകള്‍ക്ക് വിരാമം; പരാഗ്വെയെ കീഴടക്കി ബ്രസീല്‍ ലോകകപ്പിന്

യോഗ്യതാ റൗണ്ടിലെ ഇന്നത്തെ മത്സരത്തില്‍ പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് മഞ്ഞപ്പട ലോകകപ്പിലേക്ക് മാര്‍ച്ച് ചെയ്തത്.

Published

|

Last Updated

സാവോപോളോ | അനിശ്ചിതത്വങ്ങള്‍ക്ക് വിട. ആരാധകരുടെ ആശങ്കയകറ്റി 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍. യോഗ്യതാ റൗണ്ടിലെ ഇന്നത്തെ മത്സരത്തില്‍ പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് മഞ്ഞപ്പട ലോകകപ്പിലേക്ക് മാര്‍ച്ച് ചെയ്തത്. ഗ്രൂപ്പില്‍ നിന്ന് ഇക്വഡോറും ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്. 16 മത്സരങ്ങള്‍ കളിച്ച ബ്രസീലിനും ഇക്വഡോറിനും 25 വീതം പോയിന്റുണ്ട്.

കളിയുടെ 44ാം മിനുട്ടില്‍ വിനിഷ്യസ് ജൂനിയറാണ് ബ്രസീലിനായി നിര്‍ണായക ഗോള്‍ നേടിയത്. കന്‍ഹയില്‍ നിന്നുള്ള ക്രോസ് വലയിലേക്ക് തട്ടിയിട്ടാണ് വിനിഷ്യസ് കാനറികള്‍ക്ക് ജയമൊരുക്കിയത്.

ഇറ്റലിയുടെ ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി കോച്ചായി എത്തിയ ശേഷമുള്ള ബ്രസീലിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങിയത് ബ്രസീല്‍ ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. ലാറ്റിനമേരിക്കയില്‍ നിന്ന് അര്‍ജന്റീന നേരത്തെത്തന്നെ യോഗ്യത നേടിയിരുന്നു.

 

Latest