Kerala
ഉറക്കത്തിനിടെ വീടിന് തീപിടിച്ചു; മലപ്പുറത്ത് വയോധികന് ദാരുണാന്ത്യം
അയല്‍ക്കാരാണ് വീടിന് തീപിടിച്ചത് കണ്ടത്.
മലപ്പുറം| മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പൂങ്ങോട് സ്വദേശി രാജുവാണ് മരിച്ചത്. രാജു തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടില്‍ തീ പടര്‍ന്നുപിടിച്ചത് അറിയാതെ രാജു ഉറങ്ങുകയായിരുന്നു. അയല്‍ക്കാരാണ് വീടിന് തീപിടിച്ചത് കണ്ടത്.
തുടര്‍ന്ന് പൊളളലേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് തീ പിടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്.
Content Highlights:
A man lost his life after his house caught fire at Poongod in Wandoor, Malappuram. The victim, Raju, was sleeping alone when the fire broke out during the night. Neighbours rushed him to the Kozhikode Medical College Hospital, where he succumbed to severe burn injuries during treatment.
---- facebook comment plugin here -----





