Kerala
സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഈ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം| സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ രണ്ട് പേര്‍ക്കും, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ ഒരാള്‍ക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ മാസം 172 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ 248 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഈ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം നിപ രോഗബാധയില്‍ ആശ്വാസമായി. കോഴിക്കോട് പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗബാധയില്ല.
നിലവില്‍ വളരെ ഉയര്‍ന്ന റിസ്‌ക് ഭാഗത്തില്‍പ്പെട്ട 4 പേരും, ഉയര്‍ന്ന ഭാഗത്തില്‍ പെട്ട 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 75 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.
Content Highlights:
Six new cases of Shigella have been confirmed across four districts in Kerala, taking this month’s total tally to 172 infections and six deaths. Meanwhile, no new Nipah virus cases were reported in Kozhikode, bringing relief to health authorities. Currently, several contacts remain under strict quarantine while one Nipah patient undergoes treatment on a ventilator.




