Career Education
Gulf Job Vacancy | ലുലു ഗ്രൂപ്പിൽ ഗൾഫിലേക്ക് ബമ്പർ റിക്രൂട്ട്മെന്റ്; കേരളത്തിൽ 3 ജില്ലകളിൽ നേരിട്ടുള്ള അഭിമുഖം, ഉടൻ അപേക്ഷിക്കൂ!
അപേക്ഷകർ വിശദമായ ബയോഡേറ്റയ്ക്കൊപ്പം പാസ്പോർട്ടിന്റെ കളർകോപ്പി, വിദ്യഭ്യാസ സർട്ടിഫിക്കറ്റിന്റെ അസൽ കോപ്പിയും പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.
കൊച്ചി | മിഡിൽ ഈസ്റ്റിലേക്ക് നിരവധി തൊഴിൽ അവസരമൊരുക്കി ലുലു ഗ്രൂപ്പ്. കാഷ്യർ, സെയില്‍സ്മാന്‍, ബുച്ചർ, ഫിഷ് മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി ആൻഡ് ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളെയാണ് കമ്പനി ക്ഷണിക്കുന്നത്. മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി ഗൾഫ് മേഖലയിൽ വലിയ അവസരങ്ങളാണ് (Gulf Job Recruitment) ഇതിലൂടെ ഒരുങ്ങുന്നത്. കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക.
അപേക്ഷകർ വിശദമായ ബയോഡേറ്റയ്ക്കൊപ്പം പാസ്പോർട്ടിന്റെ കളർകോപ്പി, വിദ്യഭ്യാസ സർട്ടിഫിക്കറ്റിന്റെ അസൽ കോപ്പിയും പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.
സെയില്‍സ്മാന്‍, കാഷ്യർ തസ്തികകൾ
പ്ലസ് ടു യോഗ്യതയുള്ള 20 നും 28 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെയില്‍സ്മാന്‍, കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗാർമെന്റ്, സാരി, ഫുട് വെയർ, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലയിൽ പരിചയസമ്പന്നരായവർക്ക് മുൻഗണന ലഭിക്കും.
ഹെവി, ലൈറ്റ് ഡ്രൈവർ
യു എ ഇ അല്ലെങ്കിൽ കെ എസ് എ മേഖലയിലെ വാലിഡായ ഡ്രൈവിങ്ങ് ലൈസൻസുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

അഭിമുഖം നടക്കുന്ന തീയതികളും കേന്ദ്രങ്ങളും
ജൂൺ 30 ന് ആലപ്പുഴയിൽ:
ആലപ്പുഴ വി സി എസ് ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിൽ ഈ മാസം 30 ന് (30-06-2026) ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കാളിയാകാം.
ജൂലൈ രണ്ടിന് കോട്ടക്കൽ:
മലപ്പുറം കോട്ടക്കൽ പീയം ഓഡിറ്റോറിയത്തിൽ അടുത്ത മാസം രണ്ടിന് (02-07-2026) വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
ജൂലൈ നാലിന് കണ്ണൂരിൽ
കണ്ണൂർ ജില്ലയിൽ ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്ക് ഇൻ ഇന്റർവ്യു താനാ ദിനേശ് ഓഡിറ്റോറിയത്തിൽ അടുത്ത മാസം നാലിന് (04-07-2026) ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്കായി +91 7594054655, +91 7593812223, +91 7593812225 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights:
Lulu Group announces a major Gulf job recruitment drive with walk-in interviews across three districts in Kerala. Vacancies include cashier, salesman, driver, and security positions for the Middle East. Eligible male candidates can attend the interviews scheduled in Alappuzha, Kottakkal, and Kannur.



