International
കൊളംബിയയിലെ വന്‍ ഭൂചലനം; മരണം 250 ആയി
ദുരന്തത്തില്‍ 2,700ലധികം പേരെ കാണാനില്ലെന്നാണ് വിവരം.
ബൊഗോട്ട | കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ മരണം 250 ആയതായി റിപ്പോര്‍ട്ടുകള്‍. ഭൂചലനം വന്‍ നാശനഷ്ട വിതച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തില്‍ 2,700ലധികം പേരെ കാണാനില്ലെന്നാണ് വിവരം.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും (Emergency Disaster Response Services) പ്രദേശത്ത് പുരോഗമിക്കുകയാണ്. റിസ റാള്‍ഡ പ്രവിശ്യയെയാണ് ദുരന്തം ഏറ്റവും അധികം ബാധിച്ചത്. ചോക്കോയിലെ സാന്‍ ജോസ് ഡെല്‍ പാല്‍മര്‍ മുനിസിപ്പാലിറ്റിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് 400 കിലോമീറ്റര്‍ പടിഞ്ഞാറുമാറി ഭൂകമ്പമാപിനിയില്‍ ഭൂഗര്‍ഭത്തില്‍ 82 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 7.34 നായിരുന്നു സംഭവം. കൊളംബിയന്‍ ജിയോളജിക്കല്‍ സര്‍വീസ് ആണ് പ്രകമ്പനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
Content Highlights: At least 250 people have died and over 2,700 remain missing following a powerful 7.4 magnitude earthquake in Colombia’s Chocó province. The epicenter was recorded at San José del Palmar near Bogota at a depth of 82 km. Risaralda province suffered major destruction as emergency disaster response services continue operations.


