Kerala
ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞു; യുവാവിനെ കാണാതായി
ബാസിലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.
കോഴിക്കോട്| ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് കാണാതായത്.
ഇന്ന് പുലർച്ചെ 12.30ഓടെയാണ് മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിഞ്ഞത്. ബാസിലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. ബാസിലിനായുള്ള തെരച്ചിൽ തുടരുകയാണ്.
Content Highlights:
A 23-year-old youth named Basil went missing after a fishing boat capsized in the Chaliyar River near Mavoor. Two others who were with him managed to swim to safety. Local residents and fire force officials are continuing search operations to locate him.
---- facebook comment plugin here -----


