National
Passport Fees Hiked | ഇന്ത്യയിൽ പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി; പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ; വിശദാംശങ്ങൾ അറിയാം
പുതുക്കിയ നിരക്കനുസരിച്ച് സാധാരണ വിഭാഗത്തിൽ 36 പേജുകളുള്ള സാധാരണ പുതിയ പാസ്പോർട്ടിനും അത് പുതുക്കുന്നതിനും 2,500 രൂപയാണ് ഫീസ്.
ന്യൂഡൽഹി | പാസ്പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) ഉത്തരവിറക്കി. പാസ്പോർട്ട് ചട്ടങ്ങളിൽ (Passport Rules) വരുത്തിയ ഭേദഗതിയോടെ ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. പാസ്പോർട്ട് (Passport) പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും ഇനി മുതൽ കൂടുതൽ തുക നൽകേണ്ടി വരും.
പുതുക്കിയ നിരക്കനുസരിച്ച് സാധാരണ വിഭാഗത്തിൽ 36 പേജുകളുള്ള സാധാരണ പുതിയ പാസ്പോർട്ടിനും അത് പുതുക്കുന്നതിനും 2,500 രൂപയാണ് ഫീസ്. തത്കാൽ (Tatkal) വിഭാഗത്തിൽ ഇതേ പാസ്പോർട്ടിന് 5,000 രൂപ നൽകണം. മുതിർന്നവർക്കും 15 മുതൽ 18 വയസ്സുവരെയുള്ള പ്രായപൂർത്തിയാകാത്തവർക്കും ഈ നിരക്ക് ബാധകമായിരിക്കും. 60 പേജുകളുള്ള പാസ്പോർട്ട് ബുക്ക്‌ലെറ്റിന് സാധാരണ വിഭാഗത്തിൽ 3,500 രൂപയും തത്കാൽ വിഭാഗത്തിൽ 6,000 രൂപയുമാണ് പുതിയ നിരക്ക്.
പാസ്പോർട്ടുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് ലഭിക്കുന്നതിനുള്ള നിരക്കിലാണ് ഏറ്റവും വലിയ വർദ്ധനവ് വരുത്തിയിരിക്കുന്നത്. 36 പേജുള്ള പാസ്പോർട്ട് നഷ്ടപ്പെട്ടാൽ പുതിയതിന് സാധാരണ വിഭാഗത്തിൽ 5,000 രൂപയും തത്കാൽ വിഭാഗത്തിൽ 7,500 രൂപയും നൽകണം. 60 പേജുള്ളതാണെങ്കിൽ ഇത് യഥാക്രമം 6,000 രൂപയും 8,500 രൂപയുമായിരിക്കും. പ്രായപൂർത്തിയാകാത്ത അപേക്ഷകരുടെ 36 പേജുള്ള പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ സാധാരണ വിഭാഗത്തിൽ 4,250 രൂപയും തത്കാൽ വിഭാഗത്തിൽ 6,750 രൂപയും ഈടാക്കും.

Also Readപാസ്പോര്‍ട്ട് പൗരത്വത്തിനുള്ള തെളിവല്ല;യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (Police Clearance Certificate), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം (Global Entry Program) വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ സേവനങ്ങളുടെ ഫീസ് ഇന്ത്യയ്ക്കകത്ത് 750 രൂപയായി നിശ്ചയിച്ചു. ഐഡന്റിറ്റി സർട്ടിഫിക്കറ്റിന് 1,000 രൂപയായിരിക്കും ഫീസ്. വിദേശത്തുനിന്നുള്ള സേവനങ്ങൾക്ക് എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് 15 യു എസ് ഡോളറും (USD) ഐഡന്റിറ്റി സർട്ടിഫിക്കറ്റുകൾക്ക് 50 യു എസ് ഡോളറും നൽകണം. ഈ സേവനങ്ങൾക്ക് തത്കാൽ സൗകര്യം ലഭ്യമാകില്ല.
Also ReadPassport-Citizenship Row | പാസ്‌പോർട്ട് ഉണ്ടെങ്കിലും ഇന്ത്യൻ പൗരനാകണമെന്നില്ല! പിന്നെ പൗരത്വത്തിന് തെളിവെന്ത്? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ… അതേസമയം പാസ്പോർട്ടിന്റെ കാലാവധി ചട്ടങ്ങളിൽ മാറ്റമില്ല. മുതിർന്നവർക്കുള്ള പാസ്പോർട്ട് കാലാവധി 10 വർഷമായി തുടരും. പ്രായപൂർത്തിയാകാത്തവർക്ക് ഇത് അഞ്ച് വർഷമോ അല്ലെങ്കിൽ അവർക്ക് 18 വയസ്സ് തികയുന്നത് വരെയോ ആയിരിക്കും. ജൂൺ 20 തീയതി വെച്ചുള്ള വിജ്ഞാപനം പാസ്പോർട്ട് ഭേദഗതി ചട്ടങ്ങൾ 2026 എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.
Content Highlights:
The Ministry of External Affairs has revised the passport fee structure in India effective from July 1, 2026. An ordinary fresh or reissue 36-page passport will now cost Rs 2,500 under the normal category and Rs 5,000 under Tatkaal. The replacement of lost or damaged passports saw the steepest hike, rising up to Rs 8,500 for certain categories. Validity rules remain unchanged, with adult passports lasting up to 10 years.



