Kerala
കോതമംഗലത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി; റേഡിയോ കോളർ ധരിപ്പിച്ചു
വരും ദിവസങ്ങളില്‍ ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
കൊച്ചി| കോതമംഗലത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. ആഴ്ചകളായി തമ്പടിച്ചിരുന്ന പിടിയാനയെയാണ് പിടികൂടിയത്. റേഡിയോ കോളര്‍ ധരിപ്പിക്കുകയും ചെയ്തു. വായില്‍ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. വരും ദിവസങ്ങളില്‍ ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
രാവിലെ എട്ടുമണിക്ക് ദൗത്യം തുടങ്ങിയ ഉദ്യോഗസ്ഥര്‍ അധികം വൈകാതെ തന്നെ ആനയെ മയക്കുവെടിവെച്ചിരുന്നു. വായിലെ മുറിവു മൂലം കട്ടിയുള്ളവെ കഴിക്കാനാകാത്തതിനാല്‍ മൂന്നാഴ്ചയോളം കോട്ടപ്പാറ വനാതിര്‍ത്തി മേഖലയില്‍ തമ്പടിച്ചതായാണ് കരുതുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം കനത്തതോടെയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നതിനായി ഇറങ്ങിയത്. വരും ദിവസങ്ങളില്‍ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.
Content Highlights:
The forest department successfully tranquilized and captured a wild elephant that had been causing panic in Kothamangalam for weeks. A radio collar was attached to the animal to track its movements in the future. The elephant received medical treatment for a mouth injury before being released.





