Kerala
കണ്ണൂരില്‍ തെരുവു നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു, ആശുപത്രിയില്‍ ചികിത്സതേടി
രാവിലെ ആറു മണിയോടെയായിരുന്നു നായയുടെ ആക്രമണം.
കണ്ണൂര്‍| കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. രാവിലെ ആറ് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി.
ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പ്രഭാത് ജങ്ഷന്‍, എസ് ബി ഐ ബേങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശം എന്നിവിടങ്ങളിലായിരുന്നു ചൊവാഴ്ച തെരുവ് നായ ആക്രമണമുണ്ടായത്. നഗരത്തിലെ വഴി യാത്രക്കാര്‍ക്കാണ് നായയുടെ കടിയേറ്റത്. വിദ്യാര്‍ഥിനിയെ നായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. പിന്നീട് ഈ നായയെ ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും നായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.







