Connect with us

National

ഹാക്കിങ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു; അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാര്‍, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി|സൈബര്‍ ഭീകരാക്രമണ കേസില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് (എന്‍ഐഎ) നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാര്‍, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാര്‍, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാല്‍ഗഞ്ച്, ഡല്‍ഹി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഇന്നലെയാണ് പരിശോധന നടന്നത്.

ഹാക്കിങ് പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. മൂന്ന് ലാപ്‌ടോപ്പുകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, പെന്‍ഡ്രൈവുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. 54 കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റുകളെ ആക്രമണത്തിന് ലക്ഷ്യമിട്ട സംഭവത്തിലാണ് നടപടി. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തടക്കം നടന്ന സൈബര്‍ ആക്രമണങ്ങളിലെ കേസാണിത്. കേസില്‍ മുന്‍പ് രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.

Content Highlights:
The National Investigation Agency conducted raids across five states in connection with a major cyber terror attack case. The operation targeted locations in Maharashtra, Gujarat, Telangana, Bihar, and Delhi. Authorities seized key digital devices used in targeting 54 central government websites.

 

---- facebook comment plugin here -----

Latest