Connect with us

Kerala

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍; കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

റീലുകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങള്‍ കണ്ടെത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന് നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം| വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഒരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി കടുപ്പിച്ചത്. റീലുകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങള്‍ കണ്ടെത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന് നിര്‍ദേശം.

കഴിഞ്ഞ മൂന്ന് മാസത്തെ അനധികൃത മോഡിഫിക്കേഷനില്‍ എടുത്ത നടപടികള്‍ സെപ്റ്റംബര്‍ മൂന്നിനകം ആര്‍ടിഓമാര്‍ അറിയിക്കണമെന്ന് ഗതാഗത കമ്മീഷണറേറ്റ് അറിയിച്ചു. പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണമെന്നാണ് നിര്‍ദേശം.

Content Highlights:
Kerala Motor Vehicles Department is enforcing strict action against illegal vehicle modifications following a High Court order. Officials are instructed to locate illegally modified vehicles used for social media reels. RTOs must report penalty details for the past three months by September 3.

Latest